കൊച്ചി: മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മെയ് അഞ്ച് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വകാര്യ ബസ്സ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ്സ് ഉടമകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: