കൊച്ചി: അച്ചടി, പാക്കിംഗ് വിഭാഗങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടുകയും 21 തൊഴിലാളികളെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിടുകയും ചെയ്ത ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് എംപ്ലോയീസ് അസോസിയേഷന് കേരള (സിഐടിയു) ന്റെ ആഭിമുഖ്യത്തില്‍ മെയ് 3 ന് രാവിലെ 9 മണിമുതല്‍ എക്സ്പ്രസ്സ് കലൂര്‍ ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്താനാണ് തീരുമാനം. 36 വര്‍ഷം വരെ സര്‍വ്വീസുള്ള ജീവനക്കാരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ഏപ്രില്‍ മുതല്‍ നടപ്പാക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട മജീദിയ വേജ് ബോര്‍ഡ് ശമ്പള വര്‍ധന നല്കാതിരിക്കാനുള്ള തന്ത്രമാണ് പിരിച്ചുവിടല്‍ എന്നും നേതാക്കള്‍ ആരോപിച്ചു. പിരിച്ചുവിടപ്പെട്ടവരെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍.പത്മനാഭന്, കെ.എസ്.രാധാകൃഷ്ണന്, ഡി.ബാലകൃഷ്ണന്, കെ.എന്‍.ഗോപിനാഥ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: