സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമ്മയ്ക്ക്‌ നല്‍കണം : മാര്‍ അപ്രേം

Tuesday 29 April 2014 10:12 pm IST

തൃശൂര്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാതാ അമൃതാനന്ദമയീ ദേവിക്ക്‌ നല്‍കണമെന്ന്‌ പൗരസ്ത്യ കല്‍ദായ സഭ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ അപ്രേം ആവശ്യപ്പെട്ടു. തൃശൂരില്‍ നടന്ന ബ്രഹ്മസ്ഥാനമഹോത്സവത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരത്തിനുവേണ്ടിയല്ല അമ്മ പ്രവര്‍ത്തിക്കുന്നത്‌. ലോകം മുഴുവന്‍ അമ്മയുടെ പ്രവര്‍ത്തനം അംഗീകരിച്ചുകഴിഞ്ഞു. പാവങ്ങളായ മനുഷ്യരെ സംരക്ഷിക്കലാണ്‌ അമ്മയുടെ പ്രവര്‍ത്തനം.
സമാധാനത്തിന്റെ സന്ദേശം ദൈവത്തിന്റെ സന്ദേശമാണ്‌. അത്‌ ലോകം മുഴുവന്‍ എത്തിക്കാന്‍ അമ്മക്കായി. സമാധാനത്തിന്റെ സന്ദേശം നന്മയുടെ സന്ദേശം കൂടിയാണ്‌. ഇതിനായി അമ്മ രാപ്പകല്‍ ഓടി നടക്കുകയാണ്‌. അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ അമ്മയെ സ്നേഹത്തോടെയും ആദരവോടെയും നോക്കിക്കാണുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.