കൊച്ചി: ദേശീയപാതയില്‍ പറവൂര്‍ അണ്ടിപ്പള്ളിക്കാവില് നാനോകാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒമ്പതു വയസുകാരനടക്കം മൂന്നു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കൊല്ലം കാവനാട് ശക്തികുളങ്ങര പ്രിയ ഭവനില്‍ മോഹനന് (45), കാവനാട് മണികണ്ഠന്റെ മകന് മനു (9) തങ്കമ്മ (70) എന്നിവരാണ് മരിച്ചത്. സരസ്വതി, അംബിക, കാറോടിച്ചിരുന്ന കുഞ്ഞുമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സഹോദരങ്ങളായ ഇവര്‍ അമ്മ തങ്കമ്മയെ തൃപ്രയാറുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകുന്പോഴായിരുന്നു അപകടം.
പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മോഹനനും മനുവും മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: