ന്യൂദല്‍ഹി: പരിസ്ഥിതി അനുമതിയില്ലാതെ പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. സംസ്ഥാനത്തിന്റെ ഉറപ്പ് രേഖപ്പെടുത്തി ഗോവ ഫൗണ്ടേഷന്റെ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഗോവ ഫൗണ്ടേഷന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കവെയാണ് ക്വാറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഹര്‍ജി നിലനില്‍ക്കുമോയെന്നത് നിര്‍ണ്ണായക വിഷയമാണെന്ന് ഹരിത് ട്രിബ്യൂണല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടുത്ത വാദം മെയ് 19ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: