തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വീസിലുള്ള ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഓഫീസറുടെ സ്ഥാനമാറ്റം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഈ ബോര്‍ഡായിരിക്കും നിശ്ചയിക്കുക.
ബോര്‍ഡ് നിലവില്‍ വരുന്നതോടെ നേരത്തെ മന്ത്രിസഭ എടുത്തിരുന്ന സ്ഥാനമാറ്റ തീരുമാനം സിവില്‍ സര്‍വീസ് തലത്തിലുള്ള ഉന്നത ഓഫീസര്‍മാരിലേക്ക് എത്തും. രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റുന്നതിനെതിരെ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് രൂപീകരിക്കുന്നത്.
നേരത്തെ ബോര്‍ഡ് രൂപീകരിക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: