പോലീസ്‌ മര്‍ദ്ദനം: ഹിന്ദു ഐക്യവേദി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി

Wednesday 30 April 2014 9:23 pm IST

തൃശൂര്‍: മൂര്‍ക്കനാട്‌ സംഭവത്തിന്റെ പേരില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായി ചികിത്സയില്‍ കഴിയുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്‌ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി, ഡിജിപി, ഐജി, ഡിഐജി എന്നിവര്‍ക്കും മര്‍ദ്ദനം സംബന്ധിച്ച്‌ പരാതി നല്‍കി.
മൂര്‍ക്കനാട്‌ വിഷയം അന്വേഷിക്കാനും സംസാരിക്കാനും ചെന്ന തന്നെയും സഹപ്രവര്‍ത്തകരെയും അതിക്രൂരമായി മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കിയ ഇരിങ്ങാലക്കുട ഡിവൈഎസ്പി വര്‍ഗ്ഗീസ്‌, കൊടുങ്ങല്ലൂര്‍ സിഐ പീറ്റര്‍, ഇരിങ്ങാലക്കുട എസ്‌ഐ എം. ജെ. ജിജോ, കണ്ടാലറിയാവുന്ന മറ്റുപോലീസുകാര്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കുകയും സര്‍വ്വീസില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യുകയും ചെയ്യണമെന്ന്‌ അദ്ദേഹം പരാതിയില്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന്‌ മാറ്റിനിര്‍ത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.