കോലഞ്ചേരി: ഇരുവിഭാഗത്തിനും തുല്യ നീതി ലഭ്യമാകണം

Sunday 18 September 2011 12:16 pm IST

കോട്ടയം: ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുവിഭാഗത്തിനും തുല്യനീതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോലഞ്ചേരി പളളി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പു കാണിക്കുന്നുവെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗം നടത്തിയ ഉപരോധ സമരത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പ്രതിഷേധക്കാരെ തടയരുതെന്ന്‌ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണ്. എല്ലാവരോടും നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനിടെ എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ പരിശോധിക്കും. ഇതിനു ദുരഭിമാനത്തിന്റെ പ്രശ്നമൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.