പ്രകൃതിക്ഷോഭം: അടിയന്തര സാമ്പത്തിക സഹായം നല്‍കണം - ബിജെപി

Wednesday 30 April 2014 9:53 pm IST

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ പിറവം, കുന്നത്തുനാട്‌, മൂവാറ്റുപുഴ മണ്ഡലങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങളില്‍ കൃഷിക്കാര്‍ക്ക്‌ ആവശ്യമായ സാ മ്പത്തിക സഹായം അടിയന്തരമായി നല്‍കണമെന്ന്‌ ബിജെപി എറണാകുളം മേഖല യോഗം ആവശ്യപ്പെട്ടു.
കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടം സംഭവിച്ച രാമമംഗ ലം, പൂത്തൃക്ക, മണീട്‌, ആയവന എന്നി പ്രദേശങ്ങളില്‍ ദുരിതാശ്വാസ ധനസഹായം ഉടനടി വി തരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല കളക്ടറും മന്ത്രിയും സമ്പന്നതയും രാഷ്‌ ട്രീയവും നോക്കിയാണ്‌ സ്ഥലം സന്ദര്‍ശനം നടത്തിയത്‌. രാഷ്ട്രീ യ പാര്‍ട്ടികളുടെ സര്‍വ്വകക്ഷിയോഗങ്ങളില്‍ നിന്നും ബിജെപി യെ ഒഴിവാക്കിയതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
മൂവാറ്റുപുഴ എന്‍എസ്‌എസ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നയോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു അ ദ്ധ്യക്ഷത വഹിച്ചു. ജില്ല പ്ര സിഡന്റ്‌ പി.ജെ. തോമസ്‌, മേ ഖല സെക്രട്ടറി എം.എന്‍. ഗം ഗാധരന്‍, സെക്രട്ടറി കെ. അജിത്ത്‌ കുമാര്‍, കെ.കെ. ദിലീപ്‌, ഷാജി ക ണ്ണന്‍കോട്ടില്‍, ടി. ചന്ദ്രന്‍, ഒ.സി. അശോകന്‍, വി.എസ്‌. സത്യന്‍, വി.എന്‍. വിജയന്‍ തുടങ്ങിയവര്‍ സം സാരിച്ചു. പിറവം, കുന്നത്തുനാട്‌, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ നി ന്നും പഞ്ചായത്ത്‌ ഉപരി ഭാരവാഹികള്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.