ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ അവിഹിത ബന്ധം പരസ്യമായി. ഇതേ തുടര്‍ന്ന് തന്നേക്കാള്‍ 35 വയസു കുറഞ്ഞ അമൃത റായി എന്ന ടെലിവിഷന്‍ അവതാരകയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് 67കാരനായ കോണ്‍ഗ്രസ് നേതാവ്. ആര്‍ക്കെതിരേയും ധാര്‍മ്മികതയുടെ പേരു പറഞ്ഞ് രാഷ്ട്രീയ വിവാദങ്ങള്ക്കിറങ്ങിപ്പുറപ്പെടാറുള്ള പാര്‍ട്ടി നേതാവിന്റെ നടപടി കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ദിഗ്വിജയ് സിംഗും അമൃത റായിയും ചേര്‍ന്നുള്ള വിവിധ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. എന്നാല്‍ ഈ ചിത്രങ്ങളും ബന്ധവും സിംഗ് നിരസിക്കുമെന്ന് കരുതിയിരിക്കവേയാണ് പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ട് സിംഗ് ബന്ധം പരസ്യമായി സമ്മതിച്ചത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും രാഷ്ട്രീയ ഉപദേശകന് കൂടിയായി പ്രവര്‍ത്തിക്കുന്ന സിംഗിന്റെ ബന്ധം വിശദീകരിക്കാന്‍ ആവാത്ത പാര്‍ട്ടി നേതാക്കള്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറുകയാണ്.
രാജ്യസഭാ ടെലിവിഷനിലെ ഒരു പരിപാടിയുടെ അവതാരകയാണ് അമൃതാ റായ്. വിവാഹിതയായ അമൃത ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞെങ്കിലും വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല. അതേ സമയം താനും ഭര്‍ത്താവും ബന്ധം പിരിയാനുള്ള നിയമനടപടി തുടങ്ങിയിട്ടുണ്ടെന്ന് അമൃത പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, നിലവില്‍ വിവാഹബന്ധം നിയമപരമായി പിരിഞ്ഞിട്ടില്ലാത്തതിനാല്‍ ദിഗ്വിജയ് സിംഗിന്റെ അമൃതയുമായുള്ള ബന്ധം ധാര്മ്മികതയുള്ളതല്ല. അതുകൊണ്ടുതന്നെ അവിഹിതവുമാണ്.
അമൃതയും ദിഗ്വിജയും ചേര്‍ന്നുള്ള മാന്യമല്ലാത്ത ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഇതോടെ ഒഴികഴിവു പറയാനാവാതെവന്ന സിംഗ് വിവാഹ സന്നദ്ധത പ്രസ്താവിക്കുകയായിരുന്നു.
ട്വിറ്ററിലൂടെയാണ് സിംഗ് തന്റെ മനസിലിരിപ്പു വ്യക്തമാക്കിയത്.
ഗുജറാത്തിലെ സാമൂഹ്യാചാരത്തിന്റെ ഭാഗമായി നടന്ന മോദിയുടെ ശൈശവ വിവാഹത്തെ ചോദ്യം ചെയ്യാന്‍ സിംഗ് മുന്‍നിരയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിംഗിന്റെ ഭാര്യ 2013 ഫെബ്രുവരിയിലാണ് മരിച്ചത്. ആ ബന്ധത്തില്‍ നാലു മക്കളുണ്ട്.
അമൃത റായിമായുള്ള ബന്ധം അംഗീകരിക്കാന്‍ യാതൊരു മടിയുമില്ല, അമൃതയും അവരുടെ ഭര്‍ത്താവായ ആനന്ദ് പ്രധാനുമായി അന്യോന്യമായുള്ള വിവാഹമോചനകേസ് നല്‍കിയിട്ടുണ്ട്, എന്നിങ്ങനെ ടിറ്റ്വറില്‍ എഴുതിയ സിംഗ് പക്ഷേ, തങ്ങളുടെ സ്വകാര്യ ജീവിതത്തിന്മേലുള്ള കടന്നു കയറ്റമാണ് ഈ വാര്‍ത്തയും പ്രചാരണങ്ങളുമെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: