പ്രധാനമന്ത്രിയുടെ താത്ക്കാലിക ചുമതല ആന്റണിക്ക് നല്‍കിയേക്കും

Sunday 18 September 2011 12:44 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്ക സന്ദര്‍ശിക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ താത്ക്കാലിക ചുമതല പ്രതിരോധ മന്ത്രി എ.കെ ആന്റണിയ്ക്ക് നല്‍കിയേക്കും. അടുത്തയാഴ്ചയാണ് ഇരുവരും അമേരിക്ക സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയും പ്രണബ് മുഖര്‍ജിയും കഴിഞ്ഞാല്‍ ഉയര്‍ന്ന പദവിയും ഭരണപരിചയവും ഉളള നേതാവാണ് ആന്റണി. ഇതാണ് അദ്ദേഹത്തിന് താത്ക്കലിക ചുമതല നല്‍കാന്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിയും ആന്‍റണിക്കു ലഭിക്കും. സെപ്റ്റംബര്‍ 21-26 വരെയാണ് മന്‍മോഹന്‍ സിങ്ങിന്റെ യു.എസ് സന്ദര്‍ശനം. പ്രണബിന്റേത് 23- 25 തീയതികളിലും.