കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നിരവധി സാധാരണക്കാര്‍ക്കു പരുക്കേറ്റു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിര് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ചാവേര്‍ പൊലീസ് ചെക്പോസ്റ്റിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തെന്നാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: