കുമരകം: കുമരകത്ത് സിപിഎം വീണ്ടും അക്രമത്തിന് കോപ്പുകൂട്ടുന്നു. ബിജെപി പ്രവര്‍ത്തകന്റെ കടയില്‍കയറി അക്രമംകാട്ടിയാണ് സിപിഎം നേതാവിന്റെ മകന്റെ നേതൃത്വത്തില്‍ സംഘര്‍ഷത്തിന് ശ്രമിച്ചത്. കുമരകം പള്ളിച്ചിറ ഭാഗത്ത് സിപിഎംക്കാര്‍ നേരത്തെ നടത്തിയ അക്രമത്തെ തുടര്‍ന്ന് ഉളവായ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് കാവലുണ്ടായിരുന്നു.
കഴിഞ്ഞദിവസം പൊലിസ് സംഘം പിന്‍വാങ്ങിയ ഉടനെയാണ് പള്ളിച്ചിറകവലയില് ബിജെപി പ്രവര്ത്തകന് ശാസ്താംപറമ്പില്‍ കെ.പി. മണിയുടെ കടയില്‍ കയറി റെബ്കോ ജീവനക്കാരനായ അനിയച്ചന്‍ അക്രമം അഴിച്ചുവിട്ടത്. വടിവാളുമായി നടത്തിയ അക്രമത്തില്‍നിന്ന് മണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് മണി കുമരകം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: