തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമരങ്ങളിലെ മുന്നണി പോരാളിയും നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് (എന്‍എപിഎം) ദേശീയ കണ്‍വീനറുമായ ഫാ. തോമസ് കോച്ചേരി (74) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിമേടയില്‍ രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്.
ചങ്ങനാശേരി പാറേപ്പള്ളിക്കടുത്ത് തീരദേശമേഖലയിലെ ഒരു കുടുംബത്തിലെ പതിനൊന്നു മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ഫാ. തോമസ് കോച്ചേരിയുടെ ജനനം.
സെന്റ് ആന്‍സ് കോണ്‍വെന്റ് സ്കൂള്‍. സെന്റ് ബെര്ച്ച്മാന്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ചങ്ങനാശേരി എസ്ബി കോളജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ നിന്നും നിയമബിരുദവും നേടി.
അതിനു ശേഷം 1971 ലാണ് അദ്ദേഹം വൈദികനായത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ പേരില്‍ യന്ത്രവല്‍ക്കൃത ബോട്ടുകളിറക്കി മത്സ്യസമ്പത്തു നശിപ്പിക്കുന്നതിനെതിരേ കേരളത്തില്‍ ആദ്യം സമരം തുടങ്ങിയത് ഫാ. കോച്ചേരിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: