ലക്നൗ: തത്സമയ ചാനല്‍ ചര്‍ച്ചക്കിടെ സ്വയം തീകൊളുത്തിയ യുവാവ് കെട്ടിപ്പിടിച്ച ബിഎസ്പി നേതാവ് മരിച്ചു. 75 ശതമാനം പൊള്ളലേറ്റ കമ്രുസമ ഫൗജിയാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദൂരദര്ശന് സംഘടിപ്പിച്ച ചര്‍ച്ചക്കിടെയാണ് സംഭവം. കാണികളിലൊരാളായിരുന്ന ദുര്‍ഗേഷ് കുമാര്‍ സിങ് എല്ലാവരും നോക്കി നില്‍ക്കെ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിഎസ്പി നേതാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. 90 ശതമാനം പൊള്ളലേറ്റ ദുര്‍ഗേഷ് അന്നു തന്നെ മരിച്ചു.
തീ അണക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടു പേര്‍ക്ക് നിസാര പരുക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: