സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Sunday 4 May 2014 4:23 pm IST

കോട്ടയം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസുടമകളുടെ പ്രതിനിധികളുമായി കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗതാഗമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. നിരക്കു വര്‍ദ്ധന സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബസുടമകള്‍ അംഗീകരിക്കുകയായിരുന്നു. മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംഘടനകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.