ജമ്മു: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മേഥര്‍ മേഖലയില്‍ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു വെടിവെയ്പ്പ്. യാതൊരു പ്രകോനപവും കൂടാതെയാണ് ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്.
ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക് സൈന്യം പിന്മാറുകയായിരുന്നു. വെടിവെയ്പില്‍ ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയില്‍ തന്നെ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സജ്ജിയാന് ബെല്റ്റിലായിരുന്നു നുഴഞ്ഞു കയറ്റശ്രമം. തുടര്‍ച്ചായി മൂന്നാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: