ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

Monday 5 May 2014 10:18 am IST

കോട്ടയം: മാറാട്‌ കലാപക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത്‌ മാദ്ധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട്‌ കലാപക്കേസ്‌ അന്വേഷണഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ നിസ്സാരമല്ല, ഗൗരവമുള്ളതുതന്നെയാണ്‌. പ്രതികളെ സംരക്ഷിക്കാന്‍ തന്റെ ഓഫീസ്‌ ഇടപെട്ടു എന്ന സംഭവം ഉള്ളതായി അറിയില്ല. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അക്കാലത്തെ അന്വേഷണ റിപ്പോര്‍ട്ടിലോ മറ്റുരേഖകളിലോ ഇക്കാര്യം രേഖപ്പെടുത്തേണ്ടതാണ്‌.
അങ്ങനെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ. ഇക്കാര്യം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.