മുംബൈ: ദിവാ-സാവന്ത് വാദി പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റിയതിനെത്തുടര്‍ന്ന് ചരക്ക് തീവണ്ടികളുള്‍പ്പെടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റ് ട്രെയിനുകള്‍ വഴിമാറ്റി വിടുകയും ചെയ്തു. റദ്ദാക്കിയ ട്രെയിനുകളിലെ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
10104 മഡ്ഗാവ്-സിഎസ്ടിഎം മാണ്ഡവി എക്സ്പ്രസ്, സാവന്ത്വാഡി-ദിവാ പാസഞ്ചര്‍, രത്നഗിരി-ദഡാര് തുടങ്ങിയ ട്രെയിനുകള്‍ താത്കാലികമായി റദ്ദ് ചെയ്തെന്ന് റെയില്‍വേ അറിയിച്ചു.
കോംഗ്കണ്‍ പാതയില്‍ മുംബൈ ഗോവ റൂട്ടില്‍ റോഹക്കുസമീപം പാസഞ്ചര്‍ ട്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്ന് കോംഗ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ഞായറാഴ്ച എത്തേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ (12052) റദ്ദാക്കിയിരുന്നു. കേരളത്തില്‍ നിന്ന് കോംഗ്കണ്‍ വഴി ഞായറാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി കടന്നുപോകേണ്ട എറണാകുളം – നിസാമുദീന്‍ (12617) മംഗള എക്സ്പ്രസ്, തിരുവനന്തപുരം – ലോകമാന്യതിലക്(16346) നേത്രാവതി, കൊച്ചിവേളി – ബിക്കാനീര്‍ (16312), കോയമ്പത്തൂര്‍ – ബിക്കാനീര്‍ (22476) എസി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്. നിസാമുദീന്‍ – എറണാകുളം മംഗള എക്സ്പ്രസ്(12618) പന്‍വേല്‍, ലോനവാല, പുനെ, മീരജ്, ലോണ്ഡ, മഡ്ഗാവ് വഴിയായിരിക്കും എത്തുക. ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസും (16345) ഇതേ റൂട്ടിലായിരിക്കും കേരളത്തിലേക്ക് വരിക. ലോകമാന്യതിലക് – മംഗലാപുരം മത്സ്യഗന്ധ എക്സ്പ്രസും (12619) ഇതേ റൂട്ടില്‍ വഴിതിരിച്ചുവിട്ടു. ഹാപ്പ തിരുനല്‍വേലി എക്സ്പ്രസും (19578), നിസാമുദീന്‍ – എറണാകുളം തുരന്തോ എക്സ്പ്രസും (12284) പുണെ വഴിയായിരിക്കും വരിക എന്നും റെയില്‍വെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: