ഒന്‍പതു വയസുകാരിയെ പള്ളിയില്‍ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

Sunday 4 May 2014 10:04 pm IST

തൃശൂര്‍ : ഒമ്പതു വയസ്സുകാരിയെ പള്ളിയില്‍ പീഡിപ്പിച്ച വൈദികനെ അറസ്റ്റ്‌ ചെയ്തു. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി വികാരിയായിരുന്ന ഫാദര്‍ രാജു കൊക്ക(40)നാണ്‌ പിടിയിലായത്‌.
സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ഇയാളെ നാഗര്‍കോവിലിലെ പുതുപ്പാടിയില്‍ വച്ച്‌ തൃശൂര്‍ ഷാഡോ പൊലീസ്‌ ആണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഏപ്രില്‍ 8, 11, 24 തീയതികളിലാണ്‌ വൈദികന്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്‌. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിക്ക്‌ പള്ളിയില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരണത്തിന്‌ നല്‍കിയ വസ്ത്രം പള്ളിയില്‍ വെച്ച്‌ ധരിപ്പിക്കുകയും അതു മൊബെയിലില്‍ പകര്‍ത്തുകയും ചെയ്തു.
പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട്‌ പറഞ്ഞതോടെയാണ്‌ പോലീസ്‌ ഇടപെട്ടത്‌.
തുടര്‍ന്ന്‌ കുട്ടിയെ വൈദ്യപരിശോധനക്കു വിധേയമാക്കിയിരുന്നു. വീട്ടുകാര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ ഒല്ലൂര്‍ പോലീസ്‌ മാനഭംഗം, അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ വൈദികനെതിരെ കേസെടുത്തിട്ടുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.