കൊച്ചി: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. രാവിലെ 9.30ഓടെ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുളള ഇടങ്ങളിലെ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഗതാഗതം സുഗമമാക്കുന്നതിന് നാലുവരി പാതയുണ്ടാക്കിയതിന് ശേഷം മാത്രം നിര്‍മാണം തുടര്‍ന്നാല്‍ മതിയെന്നാണ് സമരക്കാരുടെ നിലപാട്. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നു നടപടിയൊന്നുമുണ്ടായില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആസ്ഥാനത്തേക്കും സിപിഎം മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: