ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ ഒന്നാംനമ്പര്‍ ടെന്നിസ് താരം എലെനബാല്ടെഷ(30) അന്തരിച്ചു. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് അന്ത്യം.
മൂന്നു വര്‍ഷത്തോളം ഒന്നാംനമ്പര്‍ താരമായിരുന്ന എലെന കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മത്സരരംഗത്തു നിന്നു വിട പറഞ്ഞത്.
തനിക്ക് കരള്‍ കാന്‍സറാണെന്ന കാര്യം മാര്‍ച്ചിലാണ് അവര്‍ വെളിപ്പെടുത്തിയത്. ലോക റാങ്കിംഗില്‍ നാല്‍പ്പത്തിയൊമ്പതാം സ്ഥാനത്തായിരുന്ന എലെന പതിനൊന്ന് സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ബ്രിട്ടന്റെ ഫെഡറേഷന് കപ്പ് ടീമില്‍ 11 വര്‍ഷം അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: