കോട്ടയം: റബ്ബറിന്റെ വിലയിടിവു തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കോട്ടയം റബ്ബര്‍ ബോര്‍ഡിനു മുന്നില്‍ സത്യഗ്രഹനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്നും നേരിട്ട് റബ്ബര്‍ സംഭരിക്കണമെന്നും ഇറക്കുമതി കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബറിനു മേല്‍ കേരള സര്‍ക്കാര്‍ ഈടാക്കുന്ന നികുതി ഒഴിവാക്കുകയും അല്ലാത്തപക്ഷം മറ്റുസംസ്ഥാനങ്ങളുടെ മാതൃകയെങ്കിലും കാണിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബറിനു വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പി.ആര്. മുരളീധരന്, ജയപ്രകാശ് വാകത്താനം, സുബ്രഹ്മണ്യന് കിടങ്ങൂര്‍, ജയചന്ദ്രന്, സുനില്‍ കീരനാട്, എന്നിവര്‍ ചേര്‍ന്ന് റബ്ബര്‍ബോര്‍ഡ് ചെയര്മാന് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
യോഗത്തില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. പി.ആര്. മുരളീധരന്, ജയചന്ദ്രന്, സുബ്രഹ്മണ്യന്, കെ.കെ. മണിലാല്‍, മിത്രലാല്‍, മുരളീകൃഷ്ണന്, അജികുമാര്‍, സി.എന്‍. സുഭാഷ്, പി.ജെ. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: