അഞ്ചല്‍: ബിഎംഎസ് സംസ്ഥാന നേതാവിനെ തലക്കടിച്ച് കൊല്ലാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും അഞ്ചല്‍ മേഖലാ ജനറല്‍ സെക്രട്ടറിയും തോട്ടം തൊഴിലാളി യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഏരൂര്‍ മോഹനനാണ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 6ന്് ബിഎംഎസ് മേഖലാ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. കമ്പിവടിയുടെ അടി ശരീരമാസകലമേറ്റ മോഹനന് അഞ്ചലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമികള്‍ അദ്ദേഹത്തിന്റെ കാറും തല്ലിതകര്‍ത്ത് കൊലവിളി നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടന്നയുടനെ ബിഎംഎസ് ഓഫീസ് പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടി. ഏരൂര്‍ മോഹനനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ബിഎംഎസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: