സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കില്‍

Tuesday 6 May 2014 11:41 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 94 പിജി സീറ്റുകളുടെ അംഗീകരാരം നഷ്ടമായതും പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കത്തിനുമെതിരേയാണ് സമരം. ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും സമരക്കാര്‍ ബഹിഷ്കരിച്ചു. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം അത്യാഹിത വിഭാഗം, ശസ്ത്രക്രിയാ ഡ്യൂട്ടികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. സര്‍ക്കാര്‍ മെ‍ഡിക്കല്‍ കോളജുകളിലെ 94 പിജി സീറ്റുകളുടെ അംഗീകാരം നഷ്ടമായതോടെ മെറിറ്റില്‍ പ്രവേശനം നേടിയ 762 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായതാണ് പണിമുടക്കിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയും പുതിയ നിയമനങ്ങള്‍ നടത്താതേയുമുള്ള ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ് അംഗീകാരം റദ്ദാകാന്‍ കാരണമായതെന്നാണ് ആരോപണം. അതേസമയം സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടതുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി. ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പി ജി സീറ്റുകളുടെ അംഗീകാരം റദ്ദായതിന്റെ പേരില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായമുയര്‍ത്താന്‍ നീക്കമുണ്ടെന്നും പി ജി അസോസിയേഷന്‍ ആരോപിക്കുന്നു. ഇതും അംഗീകരിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.