ന്യൂദല്‍ഹി: എഐസിസി മുന്‍ സെക്രട്ടറി ഷിനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ രംഗത്ത്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന് നല്കിയ കത്ത് ചോര്‍ത്തിയത് ഷാനിമോള്‍ ഉസ്മാന് തന്നെയാണെന്നും ഷാനിമോള്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്നും ഷുക്കൂര്‍ ആരോപിച്ചു.
സിപിഎമ്മിന്റെ കൈയിലെ കളിപ്പാവയായി ഷാനിമോള്‍ മാറിയെന്നും കുടുംബം തകര്‍ക്കുന്ന ആരോപണങ്ങളാണ് ഷാനിമോള്‍ ഉന്നയിച്ചതെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനെ ഇത്തവണയും തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
സരിതാ നായരും വെള്ളാപ്പള്ളിയുടെ മകനും തമ്മില്‍ ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: