അഴിമതി: ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍‌കൂര്‍ അനുമതി വേണ്ട

Tuesday 6 May 2014 4:04 pm IST

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ജോയന്റ് സെക്രട്ടറിക്ക് മുകളില്‍ ഉള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. അഴിമതിയാണ് രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അഴിമതിക്കാര്‍ നിയമനടപടി നേരിടണം. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍ണമെന്നും കോടതി നിര്‍ദേശിച്ചു. സുബ്രഹ്മണ്യം സ്വാമിയും സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. ഭരണഘടനയിലെ 21 അനുഛേദം(എ)ഭേദഗതി ചോദ്യംചെയ്താണ് ഇവര്‍ സൂപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി തേടേണ്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.