ലഡാക്ക്: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് എവിടെ? സംശയം വേണ്ട ലഡാക്കില്‍ തന്നെ.ഇവിടുത്തെ അന്ലായത്തു എന്ന ബൂത്താണ് ഇത്.
ജമ്മു കാശ്മീരില്‍, ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് കഷ്ടിച്ച് അന്‍പതു മീറ്റര്‍ അകലെയാണ് അന്ലായത്തു. പതിനയ്യായിരം അടി ഉയരത്തില്‍. ഇവിടെയുള്ളത് വെറും 57 വോട്ടര്‍മാര്‍. ഹിമാലയത്തിലെ, സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന സ്ഥലമാണ്ലഡാക്ക്. ഇന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ഞായറാഴ്ച ഹെലിക്കോപ്ടര്‍ പത്തു തവണ പറന്നാണ് വോട്ടിംഗ് യന്ത്രങ്ങളും മറ്റും ഇവിടെയെത്തിച്ചത്. 20 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സമീപത്തെ മറ്റൊരു ബൂത്താണ് ന്യാറക്. പതിനായിരം അടി ഉയരത്തില്‍. ഹങ്കര്‍, മാര്‍ഖ, റംബാഗ് തുടങ്ങിയ ബൂത്തുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച തന്നെ ഇവിടങ്ങളിലേക്ക് നടന്നു തുടങ്ങിയിരുന്നു. ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് സ്ഥലത്തെത്തി.
ഇന്നാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെല്ലാം ശരാശരി 60 വോട്ടര്‍മാരാണ് ഉള്ളത്. നാനൂറു വോട്ടര്‍മാര്‍ ഉള്ള ലിംഗ്ഷീത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത്.ലഡാക്കില്‍ 159949 വോട്ടര്‍മാരാണ് ഉള്ളത്. അതിര്‍ത്തി ബൂത്തുകളില്‍ ഉള്ളത് ആയിരം പേരും. മുസ്ലീം ഭൂരിപക്ഷമുള്ള കാര്‍ഗില്‍,ബുദ്ധമതക്കാര്‍ കൂടുതലുള്ള ലേ എന്നിവയാണ് ലഡാക്ക് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങള്‍.എല്ലാക്കാലത്തും ഉപയോഗിക്കാന്‍ കഴിയുന്ന നല്ല റോഡ് അതാണ് ലഡാക്കിലെ പ്രധാന ആവശ്യം. മഞ്ഞുകലത്ത് ലഡാക്ക് ആറുമാസം കാശ്മീലെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: