ചാലക്കുടി: ഇരിങ്ങാലക്കുട എസ്.ഐ എം.ജെ.ജിജോയുടെ മോട്ടാര്‍ ബൈക്ക് അക്രമി സംഘം പെട്രോളൊഴിച്ച് കത്തിച്ചു. അരൂര്മൂഴിയിലുള്ള വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കത്തിച്ചത്.ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സാന്‍ട്രോ കാറിന്റെ മുന്‍ഭാഗത്തെ ഡോറിലേക്ക് തീയാളിയെങ്കിലും അപകടമുണ്ടായില്ല. ബൈക്ക് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പെട്രോള്‍ അടങ്ങിയ രണ്ടു കുപ്പികളും സഞ്ചിയും സമീപസ്ഥലത്ത് നിന്നും കണ്ടെടുത്തു. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സഹോദരന് ലിജോയും കുടുംബവും എസ്ഐയുടെ കുടുംബവും വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ വീടിന് പുറത്ത് തീപടരുന്നത് കണ്ടാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. സംഭവം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. ബി.ഡി.ദേവസ്സി എംഎല്‍എ, ഡിവൈഎസ്പിമാരായ ടോമി സെബാസ്റ്റ്യന്‍, പി.കെ.വര്‍ഗ്ഗീസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.ടി.ഷാജന്, ടി.ഐ.മധു, ഡോഗ് സ്ക്വാര്‍ഡ്, വിരലടയാള വിദഗ്ദര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: