ഇടുക്കിയില്‍ നേരിയ ഭൂചലനം

Monday 19 September 2011 1:27 pm IST

തൊടുപുഴ: ഇടുക്കി ജില്ലയിലെ തോപ്രാംകുടിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലന തീവ്രത പരിശോധിച്ചു വരികയാണ്. ഒരു മാസത്തിനിടെ എട്ടാം തവണയാണു ജില്ലയില്‍ ഭൂചലനമുണ്ടാകുന്നത്. കഴിഞ്ഞ ദിവസവും തോപ്രാംകുടിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ മലയോര മേഖലയിലെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. ഉപ്പുതറ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ 4.06നും 6.30നുമാണ്‌ ഭൂചലനങ്ങളുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ ആദ്യം 2.2, പിന്നീട്‌ 1.9 തീവ്രത രേഖപ്പെടുത്തി. ഒന്നര മാസം മുമ്പും ഉപ്പുതറ ഉള്‍പ്പെടുന്ന മേഖലയില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.