തിരുവനന്തപുരം/കോട്ടയം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് സുപ്രീം കോടതി പ്രാധാന്യം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേരളത്തിന്റെ ആശങ്കകള്‍ ന്യായമാണെന്നും ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ വിഷയത്തിലെ പ്രാധാന്യം സുപ്രീംകോടതി വേണ്ട വിധത്തിലെടുത്തില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തിലെ വിധി ഞെട്ടിക്കുന്നതാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിയമവിദഗ്ധരുമായി ആലോചിച്ച് റിവ്യുഹര്‍ജി അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: