ഡെറാഡൂണ്‍: ഉത്തരാഗണ്ഡില്‍ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ 10 യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഋഷികേശ്-ബദരിനാഥ് റൂട്ടില്‍ ദേവപ്രയാഗിലെ സഖീന്തറിലായിരുന്നു അപകടം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: