ന്യൂദല്‍ഹി: ഐപിഎല്ലിലെ പുതിയ പതിപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്റ് താരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുന്‍പന്തിയില്‍. ചെന്നൈയുടെ ക്യാപ്റ്റന്‍ ധോണിയാണ് രണ്ടാം സ്ഥാനത്ത്. ബാംഗ്ലൂരിന്റെ തന്നെ യുവരാജ് സിംഗാണ് മൂന്നാം സ്ഥാനത്ത്.
ബംഗ്ലൂരിന്റെ താരം ഡിവില്ല്യേഴ്സിന്റെ ക്യാച്ച് അതിമനോഹരമായി കൈയിലൊതുക്കിയ കൊല്‍ക്കത്തയുടെ ക്രിസ് ലിന്നാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ തിരയുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമത്. തന്റെ മികവിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും സേവാഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ഗംഭീറും പഞ്ചാബിന്റെ ഗ്ലെന്‍ മാക്സ്വെല്ലും ആദ്യം പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കൂടാതെ ക്രിസ് ഗെയ്ല്, റെയ്ന, ശിഖര്‍ ധവാന് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഒരോറ്റ ഇന്ത്യന്‍ കോച്ചിനെ മാത്രമെ സെര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞിട്ടുള്ളു. അത് പഞ്ചാബിന്റെ കോച്ചായ സഞ്ചയ് ബംഗാറിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: