2030ല്‍ ചൈനയ്ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരും

Monday 19 September 2011 12:00 pm IST

ബീജിങ്: 2030ഓടെ ചൈനയ്ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരുമെന്നു റിപ്പോര്‍ട്ട്. വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ബോയിങ് വിമാനക്കമ്പനിയാണ് യാത്രാവിമാനങ്ങളുടെ ആവശ്യകത സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയത്. ഇതിന് 600 ബില്യന്‍ ഡോളര്‍ ചെലവു വേണ്ടി വരുമെന്നു കണക്കാക്കുന്നു. ഇതില്‍ 16 ശതമാനം പഴയ വിമാനങ്ങള്‍ക്കു പകരമായും 84 ശതമാനം വര്‍ദ്ധിത ഫ്ളൈറ്റ് സൗകര്യങ്ങളുടെ ആവശ്യത്തിനും ഉപയോഗിക്കേണ്ടി വരുമെന്നാണു വിലയിരുത്തല്‍. 2010ല്‍ ബീജിങ് വിമാനത്താവളം ചൈനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി പ്രഖ്യാപിച്ചിരുന്നു. 73.95 ദശലക്ഷം യാത്രക്കാര്‍ ഇവിടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്ങാണ് രണ്ടാം സ്ഥാനത്ത്. 50.9 ദശലക്ഷം യാത്രക്കാര്‍. ലണ്ടനിലെ ഹീത്രു വിമാനത്താവളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം യാത്രക്കാരെത്തുന്ന രണ്ടാമത്തെ വിമാനത്താവളമാണ് ബീജിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.