കൊച്ചി: ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളും അപചയങ്ങളും വ്യതിയാനങ്ങളും തുറന്നുകാട്ടുന്ന അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം അപചയത്തിന്റെ അടയാളങ്ങള്‍ നാളെ പ്രകാശനം ചെയ്യും. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന് കാലാകാലങ്ങളായി സിപിഎം നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് മാറ്റങ്ങളും ജീര്‍ണതകളും തുറന്നുകാട്ടുകയാണ് ഈ കൃതിയിലൂടെ പ്രശസ്ത മാധ്യമ പ്രവര്ത്തകന് കൂടിയായ അപ്പുക്കുട്ടന് വള്ളിക്കുന്ന് ചെയ്തിരിക്കുന്നത്. വി.പി. വാസുദേവനാണ് അവതാരിക എഴുതിയിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പ്രസാധകര്.
എറണാകുളം ഭാരതീയ വിദ്യാഭവന് ഓഡിറ്റോറിയത്തില്‍ നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി, കെ.കെ. രമയ്ക്ക് നല്കി പ്രകാശനം നിര്‍വഹിക്കും. സിദ്ധാര്ത്ഥന് പരുത്തിക്കാട് അധ്യക്ഷത വഹിക്കും. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: