ഇടുക്കി: മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. സമരസമിതിയുടെ ഹര്‍ത്താല്‍ ഇടുക്കിയില്‍ ജനജീവിതത്തെ ബാധിച്ചു. ജില്ലയില്‍ യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങളൊന്നും തുറന്നിട്ടില്ല.
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും. അതേസമയം സംസ്ഥാനത്തെ മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. വാഹന ഗതാഗതവും ജനജീവിതവും സാധാരണ നിലയിലാണ്.
ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും ഉന്ന് സ്വകാര്യ ബസ് സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചിരുന്നു. ഹര്‍ത്താലിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ എംജി സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററുകളിലെ പരീക്ഷ 12ലേക്കും മറ്റു പരീക്ഷകള്‍ 17ലേക്കും മാറ്റിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കിയിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: