ന്യൂദല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലെയും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യമാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ആര്.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇക്കാര്യത്തില്‍ ഏകീകൃത നയം വേണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരമാണെന്നും സുപ്രീം കോടതി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം കോടതി ഈ വിഷയത്തില്‍ ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: