കോതമംഗലം പെണ്‍വാണിഭക്കേസ്‌ പ്രതി ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍

Thursday 8 May 2014 4:04 pm IST

മൂവാറ്റുപുഴ: കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതി പോത്താനിക്കാട്‌ പുളിന്താനം വെണ്ണിച്ചിറ സ്‌മിനുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ജനലിന്റെ ചില്ലു തകര്‍ത്ത്‌ ബെഡ്‌ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്‌. ഈ മാസം അഞ്ചിനാണ്‌ സ്‌മിനു മൂത്രക്കല്ലിനെ തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്‌. ഈ മാസം അഞ്ചു മുതല്‍ ഇയാള്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ നാലിന്‌ പരിശോധനക്കെത്തിയ നഴ്‌സുമാര്‍ ഇയാളെ വാര്‍ഡില്‍ കാണാത്തതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ സ്‌മിനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 2012-ല്‍ നടന്ന കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതിയാണ്‌ സ്‌മിനു. കേസിലെ വിധി വരാനിരിക്കവെയാണ്‌ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.