കോഴിക്കോട്: കനത്തെ മഴയെത്തുടര്‍ന്ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ-കരിപ്പൂര്‍ വിമാനം വഴിതിരിച്ചുവിട്ടു. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് കൊളമ്പോ വിമാനത്താവളത്തിലേക്കാണ് വിമാനം വഴി തിരിച്ചുവിട്ടത്.
രാവിലെ വിമാനം ഇറങ്ങേണ്ട സമയത്ത് കരിപ്പൂരില്‍ കനത്ത മഴയായിരുന്നു. വിമാനം ഇറങ്ങാന്‍ ബുദ്ധിമുട്ടായതോടെയാണ് അധികൃതര്‍ കൊളംബോയിലേക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: