തിരുവനന്തപുരം: രാജസ്ഥാനില്‍ വിജയകരമായി നടപ്പാക്കിയ ‘റൈറ്റ് ടു ഹിയറിംഗ്’ കേരളത്തില്‍ നിയമമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്യോഗസ്ഥര്‍ പരാതി നേരിട്ട് കേള്‍ക്കണമെന്നതാണ് റൈറ്റ് ടു ഹിയറിംഗ്. സേവനവകാശ നിയമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം നാനൂറ് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഷന് 2030യുടെ ചുമതല ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണെന്നും ചാണ്ടി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രത്യേക കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കും. ഒന്‍പതു പദ്ധതികള്‍ അതിവേഗം നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: