ഇടുക്കി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ ഡാം സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണമായിരുന്നു. ഹൈറേഞ്ചില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ലോറേഞ്ചില്‍ സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വ്വമായി നിരത്തിലിറങ്ങി. തൊടുപുഴയില്‍ സര്‍വ്വീസ് നടത്താനിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സ് കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു. അക്രമസംഭവങ്ങളൊന്നും ജില്ലയുടെ ഒരു ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോട്ടയത്ത് സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളുമടക്കം വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും കടകമ്പോളങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. ഫലത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളഞ്ഞ മട്ടിലാണ് കോട്ടയത്ത് ദൃശ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: