അഗര്‍തല: ആസാമില്‍ നിന്ന് നാല് ഭീകരരെ ആസാം റൈഫിള്‍സ് പിടികൂടി. ട്രൈബല്‍ കൊറില്ലാസ് എന്ന് അറിയപ്പെടുന്ന ഭീകരരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് എകെ- 47, 122 ബുള്ളറ്റുകള്‍, രണ്ട് ബാരല്‍ തോക്കുകള്‍, 9 എംഎം പിസ്റ്റല്‍ എന്നിവയടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
ആസാമിലെ കച്ചാര്‍ ജില്ലയിലെ കലുലിച്ചറ വനത്തില്‍ വച്ചാണ് ബ്രൂ നാഷണല്‍ ആര്‍മി ഭീകരരെ (ബിഎന്‍എ) പിടികൂടിയതെന്ന് ആസാം റൈഫിള്‍സ് അധികൃതര്‍ വ്യക്തമാക്കി.
ബിഎന്‍എ ചീഫായ ഒറഞ്ചോയ് ഏലിയാസ് സലാല്‍ തഴുവാല ഉള്‍പ്പടെയുള്ള നാല് ഭീകരരെയാണ് പിടികൂടിയിരിക്കുന്നത്. രാജേഷ് കോര്‍ക്കി, ലുവാര്ജോയി റെയാങ്, ബെയ്ലോറാം റെയാങ് എന്നിവരാണ് പിടിയിലായ മറ്റു ഭീകരര്‍. ഇവരെ ആസാം പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: