ന്യൂദല്‍ഹി: ബാര്‍ ലൈസന്‍സ് പ്രശ്നവുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനെ പിന്തുണച്ച് എഐസിസി വക്താവ് പി സി ചാക്കോ രംഗത്ത്. കോണ്‍ഗ്രസിന്റെ മദ്യനയമാണ് സുധീരന് പറഞ്ഞതെന്ന് ചാക്കോ വ്യക്തമാക്കി.
വിഷയത്തില്‍ വൈസ് പ്രസിഡന്റ് വി ഡി സതീശന് പറഞ്ഞത് ശരിയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ചാക്കോ പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കുമെന്നും ചാക്കോ വ്യക്തമാക്കി.
അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിയെ ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. പരസ്യപ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്നും ഷാനിമോള്‍ ഉസ്മാന് ഉന്നയിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചതില്‍ തെറ്റില്ലെന്നും ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: