മുംബൈ: ഒരിടവേളയ്ക്ക് ശേഷം നാവികസേനയുടെ യുദ്ധക്കപ്പലില്‍ വീണ്ടും തീപിടുത്തം.മുംബൈ ഡോക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐ.എന്‍.എസ് ഗംഗ എന്ന മുങ്ങിക്കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. ചെറിയൊരു സ്ഫോടനത്തിന് പിന്നാലെ തീ പടരുകയായിരുന്നു.
അപകടത്തില്‍ രണ്ട് സാധാരണക്കാര്‍ക്കും ഒരു നാവികനും പരിക്കേറ്റിട്ടുണ്ട്. ഇവരെ നാവികസേനയുടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കപ്പലിലെ വെല്‍ഡിംഗ് ജോലികള്‍ക്കിടെ രാവിലെ 11.50നായിരുന്നു തീപിടുത്തമെന്ന് നാവിക സേന അറിയിച്ചു.
സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ക്കെതിരെ ഈദന്‍ കടലിടുക്കില്‍ തിരച്ചില്‍ നടത്തുന്നതിന് 2012ല്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പലാണ് ഐഎന്‍എസ് ഗംഗ. നാവികസേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധുരത്നയില്‍ തീപിടുത്തമുണ്ടായി ആഴ്ച്ചകള്‍ക്ക് മുമ്പ് ഏഴ് നാവികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: