ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്ക് ഏര്‍പ്പെടുത്തി.
ഒമ്പതാമത്തെയും അവസാനത്തെയുംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 12ന് വൈകിട്ട് 6.30ന് ശേഷം മാത്രമെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവിടാവൂ എന്ന് കമ്മിഷന് വ്യക്തമാക്കി.
മേയ് 16വരെ വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബ്രഹ്മ ആദ്യം പറഞ്ഞത്.
എന്നാല്‍ പിശക് ശ്രദ്ധയില്‍ പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എസ്.സന്പത്ത് ഇടപെട്ട് അത് തിരുത്തുകയായിരുന്നു. മേയ് 16നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: