തിരുവനന്തപുരം: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം മെയ് 14ന് വൈകിട്ട് 5.30ന് തുറന്ന് 19ന് തിങ്കളാഴ്ച രാത്രി 10ന് അടയ്ക്കും. മെയ് 15 മുതല്‍ 19 വരെ പതിവുപൂജകള്ക്കുപുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമനപൂജയും ഉണ്ടായിരിക്കും.
15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളിലും രാവിലെ നെയ്യഭിഷേകവും സന്ധ്യയ്ക്ക് പുഷ്പാഭിഷേകവും ഉണ്ടായിരിക്കും. ശബരിമലയില്‍ താമസിക്കാന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് www.travancoredevaswomboard.org എന്ന വെബ്സൈറ്റില്‍ മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്യാം.
ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് ഹരിവരാസനം പാടി തിരുനട അടച്ചുകഴിഞ്ഞാല്‍ പിന്നെ പ്രതിഷ്ഠാദിന പൂജകള്‍ക്കായി ജൂണ്‍ 7ന് വൈകിട്ട് വീണ്ടും തിരുനട തുറക്കും. ജൂണ്‍ 8 നാണ് ശബരിമല പ്രതിഷ്ഠാദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: