ശബരിമല മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്രദര്‍ശനം വിവാദമാക്കുന്നത് ദുഖകരമാണെന്ന്

Friday 9 May 2014 9:54 pm IST

കോട്ടയം: ശബരിമല മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്രദര്‍ശനം വിവാദമാക്കുന്നത് ദുഖകരമാണെന്ന്്് യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്് ആരോപിച്ചു. സമൂഹത്തെയും സമുദായത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാവില്ല. ശബരിമല ക്ഷേത്രത്തിന്റെ ആചാര്യമര്യാദ അനുസരിച്ചു മാത്രമാണ് മേല്‍ശാന്തിയുടെ മകള്‍ ദര്‍ശനം നടത്തിയതെന്നാണ് മനസിലാക്കുന്നത.് ഈ വിഷയം സമൂഹത്തിനും വിശ്വാസികള്‍ക്കും മുന്നില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ചിത്രീകരിച്ചതില്‍ അങ്ങേയറ്റം ദുരുഹതയുണ്ട്്്. ഇത്തരം വിഷയങ്ങളില്‍ കാലോചിതമായ ചര്‍ച്ചകള്‍ വേണം. അതിന് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.