കൊച്ചി: പാവക്കുളം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന ലക്ഷാര്‍ച്ചനയുടെ സമാപനത്തില്‍ പാര്‍വതി ദേവിക്ക് കലശാഭിഷേകം നടത്തി. മംഗല്യസിദ്ധി യജ്ഞത്തിന്റെ ഭാഗമായി നടന്ന കാമാക്ഷി, വിശാലാക്ഷി, മീനാക്ഷി പൂജകളും സമാപിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ മാലതി മേനോന് കീബോര്‍ഡില്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു.
കലാമണ്ഡലം ഷെഗി സംവിധാനം ചെയ്ത പാവക്കുളം നൃത്തകലാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും നടന്നു. ഇന്നും നാളെയും മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി പൂര്‍ണാമൃതാനന്ദപുരി നയിക്കുന്ന അമൃതോത്സവവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: