ജോധ്പൂര്‍: ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ ഒരാളെക്കൂടി ജോധ്പൂരില്‍ രാജസ്ഥാന് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി.
30കാരനായ സക്കീറിനെയാണ് ഇന്നലെ പ്രതാപ് നഗര്‍ മേഖലയിലെ ലാലാ ലജ്പത് കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു ഇയാള്‍. തമിഴ്നാട്ടില്‍ അറസ്റ്റിലായ മുജാഹിദ്ദീന്‍ ഭീകരന് അഷ്റഫില്‍ നിന്നാണ് സക്കീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. രാജസ്ഥാനില്‍ പിടിയിലാകുന്ന ആറാമത്തെ മുജാഹിദ്ദീന്‍ ഭീകരനായ ഇയാളെ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: