ഹര്‍ത്താല്‍ ദിനത്തില്‍ സൌജന്യമായി ഉച്ചഭക്ഷണം നല്‍കി

Monday 19 September 2011 8:12 pm IST

മട്ടന്നൂറ്‍: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും നഗരത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ അടക്കമുള്ളവര്‍ക്കും മട്ടന്നൂറ്‍ ശാസ്താപുരം സ്വാമി സാത്മാനന്ദ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ സൌജന്യമായി ഉച്ചഭക്ഷണം നല്‍കി. പി.കെ.സദാനന്ദന്‍, കെ.ഹരീന്ദ്രനാഥ്‌, കെ.വി.ഗോവിന്ദന്‍, വി.വിനോദ്‌, എം.മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.